പുന്നയൂർക്കുളം: പ്രഥമ മാധവിക്കുട്ടി പുരസ്കാരം എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ കെ ആർ മീരക്ക്.
സാഹിത്യ മേഖലയ്ക്ക് മീര നല്കിയ സാഹിത്യ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. 25000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
2009 ല്‍ ‘ആവേ മരിയ’ എന്ന ചെറുകഥയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം,2013 ലെ ഓടക്കുഴല്‍ പുരസ്കാരം( ‘ആരാച്ചാർ’ എന്ന നോവലിന് ) 2014 ലെ വയലാർ പുരസ്കാരം 2013 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എന്നിവയും കെ ആർ മീരയെ തേടിയെത്തിയിട്ടുണ്ട്.
നോവലുകള്‍, ചെറുകഥാ സമാഹാരങ്ങള്‍, ഓർമ്മക്കുറിപ്പുകള്‍ തുടങ്ങി നിരവധി രചനകള്‍ മീരയുടെതായി പുറത്തിറങ്ങിയിട്ടുണ്ട്.