പുനലൂർ: റെയിൽപ്പാളങ്ങള്‍ക്കിടയില്‍ പാറക്കല്ലുകളിട്ട് സിഗ്നലിംഗ് സംവിധാനം തടസ്സപ്പെടുത്തിയ രണ്ട് വിദ്യാർത്ഥികള്‍ പിടിയില്‍.
പ്രായപൂർത്തി ആകാത്തവരായതിനാല്‍ ഇവർക്ക് താക്കീത് നല്കി വിട്ടയച്ചു. പാളങ്ങള്‍ക്കിടയില്‍ കല്ലുകള്‍ ഇട്ടതിനാല്‍ മധുരയില്‍ നിന്ന് എത്തിയ ഗുരുവായൂർ എക്സ്പ്രസിന് സിഗ്നല്‍ കിട്ടി സ്റ്റേഷനിലേക്ക് കയറാൻ സാധിക്കാതെ കാത്ത് കിടക്കേണ്ടി വന്നു.
അരമണിക്കൂറിന് ശേഷമാണ് സിഗ്നല്‍ പുനസ്ഥാപിച്ചത്. ആറ് മാസം മുമ്ബ് കുട്ടികള്‍ ഇതേ നിലയില്‍ ഈ ഭാഗത്ത് കല്ലിട്ട് ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.