IndiaNEWS

മഹാരാഷ്ട്രയില്‍ ഇന്ത്യ മുന്നണിയില്‍ വിള്ളല്‍? മുംബൈയിലെ അഞ്ചു സീറ്റിലും മത്സരിക്കുമെന്ന് ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ത്യ മുന്നണിയില്‍ സീറ്റു തര്‍ക്കം നിലനില്‍ക്കെ 22 സീറ്റുകളില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ശിവസേന ഉദ്ധവ് വിഭാഗം. നേരത്തെ 17 സീറ്റുകളില്‍ ശിവസേന സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. മുംബൈയിലെ അഞ്ചു സീറ്റുകളിലും പാര്‍ട്ടി മത്സരിക്കുമെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രസ്താവിച്ചത്.

മുംബൈയില്‍ ഞങ്ങള്‍ക്ക് 5 സീറ്റുണ്ട്. നോര്‍ത്ത് മുംബൈ, താനെ, കല്യാണ്‍, പാല്‍ഗര്‍, ജാല്‍ഗണ്‍ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. നേരത്തെ 17 സ്ഥാനാര്‍ത്ഥികളെ ശിവസേന പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന സാംഗ്ലി അടക്കമുള്ള സീറ്റുകള്‍ ഉള്‍പ്പെട്ടിരുന്നു.

Signature-ad

ഇതില്‍ കോണ്‍ഗ്രസ് നേതൃത്വം ശിവസേനയെ അതൃപ്തി അറിയിച്ചിരുന്നു. അതിനിടെയാണ് വിട്ടീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി മുംബൈയിലെ അഞ്ചു സീറ്റുകളില്‍ കൂടി മത്സരിക്കുമെന്ന് ശിവസേന പ്രഖ്യാപിച്ചത്. കോണ്‍ഗ്രസുമായി ഇനി സീറ്റു ചര്‍ച്ചയ്ക്കില്ലെന്നാണ് ശിവസേനയുടെ നിലപാട്.

Back to top button
error: