CrimeNEWS

ഫോണ്‍ വിളിച്ചാല്‍ വിളിപ്പുറത്ത് മദ്യം എത്തിച്ചുതരും; ദുഖവെള്ളി ലക്ഷ്യമിട്ട് നീങ്ങിയ ‘ഹണി’ അലി കുടുങ്ങി

എറണാകുളം: പെരുമ്പാവൂരില്‍ ബൈക്കില്‍ മദ്യവില്‍പ്പന നടത്തിയയാള്‍ എക്സൈസ് പിടിയില്‍. ഹണി അലി എന്ന അലി ഹൈദ്രോസ് ആണ് എക്സൈസിന്റെ പിടിയിലായത്. പ്രതിയുടെ സ്‌കൂട്ടറും, വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 13.5 ലിറ്റര്‍ വിദേശ മദ്യവും, മദ്യം വിറ്റ് ലഭിച്ച 3000 രൂപയും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഫോണ്‍ വിളിച്ചാല്‍ ആവശ്യക്കാര്‍ക്കായി മദ്യം ബൈക്കില്‍ എത്തിച്ചുനല്‍കുന്നതായിരുന്നു അലിയുടെ രീതി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഇയാളെ പിടികൂടിയത്.

അലിക്കെതിരെ നേരത്തെ തന്നെ പരാതികള്‍ ലഭിച്ചിരുന്നെങ്കിലും ഇയാളെ പിടികൂടാന്‍ എക്സൈസിന് സാധിച്ചിരുന്നില്ല. ദുഖവെള്ളി ദിവസത്തിലെ ബിവറേജ് അവധി മുതലെടുത്ത് വന്‍ മദ്യവില്‍പനയാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നത്. ദിവസവും നാലാളുകളെ വ്യത്യസ്ഥമായി ബിവറേജസില്‍ അയച്ച് വന്‍തോതില്‍ ഇയാള്‍ മദ്യശേഖരണം നടത്തിയിരുന്നു.

 

Back to top button
error: