കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് കല്ലടയാറ്റിലേക്ക് തെറിച്ചുവീണ യാത്രക്കാരനെ കണ്ടെത്താനായില്ല.
തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ശബരി എക്സ്പ്രസില്‍ യാത്ര ചെയ്തയാളാണ് കണ്ണങ്കാട്ട് കടവ് പാലത്തിന്റെ മധ്യഭാഗത്തുവെച്ച് കല്ലടയാറ്റിലേക്ക് തെറിച്ചുവീണത്.
കഴിഞ്ഞ ദിവസം വൈകീട്ട് 3.30ഓടെയാണ് സംഭവം. വാതില്ക്കല് ഇരുന്നയാളാണ് അപകടത്തില്‍പ്പെട്ടത്. സഹയാത്രികരാണ് ആർ.പി.എഫിനെ വിവരമറിയിച്ചത്. ശാസ്താംകോട്ട അഗ്നി രക്ഷാസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രിയായതോടെ തിരച്ചില്‍ നിർത്തിവെയ്ക്കുകയായിരുന്നു.