അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ”പുഷ്പ” ഓഗസ്റ്റ് 13 ന് തിയേറ്ററുകളിലെത്തും. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ചന്ദനമരങ്ങളുടെ കള്ളക്കടത്ത് നടത്തുന്ന ലോറി ഡ്രൈവർ ആയിട്ടാണ് അല്ലു അർജുൻ എത്തുക.
പുഷ്പയിൽ അല്ലു അർജുനൊപ്പം വലിയ താരനിര തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രശ്മിക മന്ദനയാണ് ചിത്രത്തില്‍ അല്ലുഅർജുന്റെ നായികയായെത്തുന്നത്.
ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, ഹരീഷ് ഉത്തമൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ചിത്രം കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റം ചെയ്ത് പ്രദർശനത്തിനെത്തും. 2019 ല്‍ ചിത്രീകരണം ആരംഭിച്ച പുഷ്പയുടെ ചില ഭാഗങ്ങൾ കേരളത്തിലെ അതിരപ്പള്ളി വനാന്തര മേഖലയിലും ചിത്രീകരിച്ചിട്ടുണ്ട്.