കോട്ടയം: തീവണ്ടിയുടെ ഷട്ടർ വീണ് യാത്രക്കാരിയുടെ കൈവിരലുകള്‍ അറ്റു. പാലരുവി എക്സ്പ്രസ്സില്‍ യാത്രചെയ്തിരുന്ന തൂത്തുക്കുടി സ്വദേശിനി വേലമ്മ(62)യുടെ കൈകളിലേയ്ക്കാണ് വിൻഡോ ഷട്ടർ വീണ് വിരലുകള്‍ അറ്റുപോയത്.
തൃപ്പൂണിത്തുറയില്‍ വച്ചാണ് ഷട്ടർ വീണത്.കോട്ടയത്തെത്തിയ ഇവരെ റെയില്‍വേ പോലീസ് കോട്ടയം ജില്ലാ ആസ്പത്രിയിലെത്തിച്ചു.
ചെങ്ങന്നൂരിലെത്തിയ പാലരുവി എക്സ്പ്രസ്സില്‍ നിന്നും അറ്റ കൈവിരലുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് വീണ്ടെടുത്തു. ഇവ കോട്ടയത്തെ ആസ്പത്രിയിലേയ്ക്ക് അതിവേഗം തന്നെ പോലീസ് എത്തിച്ചു നൽകി.