മീററ്റ്:ഉത്തര്‍പ്രദേശില്‍ ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ ഒരു കുടുബത്തിലെ നാലു കുട്ടികള്‍ വെന്തുമരിച്ചു. മീററ്റിലെ പല്ലവപുരത്ത് ശനിയാഴ്ചയായിരുന്നു ദാരുണ സംഭവം.
10 വയസു മുതല്‍ നാലുവയസു വരെ മാത്രം പ്രായമുള്ള സഹോദരങ്ങളാണ് മരിച്ചത്.
മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സരിക (10), നിഹാരിക (8), സന്‍സ്കാര്‍ (6), കാലു (4) എന്നിവരാണ് മരിച്ചത്.
കുട്ടികളുടെ അച്ഛന് പരിക്കുകളോടെ രക്ഷപ്പെട്ടു.എന്നാൽ ഇയാളുടെ ഭാര്യ ബബിതയുടെ നില ഗുരുതരമാണ്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് ബബിത ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്