തൃശൂർ: എടത്തിരുത്തിയില്‍ കിണറ്റില്‍ വീണ ആട്ടിന്‍ കുട്ടിയെ രക്ഷിക്കാന്‍ ഇറങ്ങിയ ആള് മുങ്ങി മരിച്ചു. കുട്ടമംഗലം സ്വദേശി പോക്കാക്കില്ലത്ത് വീട്ടില്‍ അബ്ദുല്‍ റഷീദ്(48) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് ആറു മണിയോടെ പെരിങ്ങോട്ടുകര കരുവാങ്കുളത്തുള്ള ബന്ധുവിന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.നോമ്പ് തുറക്കാനെത്തിയതായിരുന്നു റഷീദ്.
ആട്ടിന്‍കുട്ടി കിണറ്റില്‍ വീണതിനെ തുടര്‍ന്ന് രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയ റഷീദ് വെള്ളത്തിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പറയുന്നു. ഫയര്‍ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത്.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.