KeralaNEWS

ബിജെപിയിലേക്കു ക്ഷണം ലഭിച്ചിരുന്നെന്ന് ഇ എസ് ബിജിമോള്‍

തൊടുപുഴ: ബിജെപിയിലേക്കു ക്ഷണം ലഭിച്ചിരുന്നെന്ന് വെളിപ്പെടുത്തി സിപിഐ നേതാവും മുൻ എംഎല്‍എയുമായ ഇ എസ് ബിജിമോള്‍.

ചില ബിജെപി നേതാക്കള്‍ ബിജെപിയില്‍ ചേരാൻ വേണ്ടി തന്നെ വിളിച്ചിരുന്നെന്നാണ് ബിജിമോളുടെ വെളിപ്പെടുത്തല്‍. എന്നാല്‍, താൻ താല്‍പര്യമില്ലെന്ന് തീർത്തുപറഞ്ഞെന്നും അവർ വ്യക്തമാക്കുന്നു. ഇക്കാര്യം സിപിഐ നേതൃത്വത്തിനും അറിവുള്ളതാണെന്നും ബിജിമോള്‍ പറഞ്ഞു.

Signature-ad

കേരള കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായിരുന്ന മാത്യു സ്റ്റീഫനുമായും കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കർ ചർച്ച നടത്തിയിരുന്നുവെന്നാണു സൂചന. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ എൻഡിഎ സ്ഥാനാർഥിയായി മാത്യു സ്റ്റീഫനെ പരിഗണിച്ചിരുന്നു. ബിഡിജെഎസില്‍ അംഗത്വമെടുത്ത് മത്സരിക്കണമെന്നായിരുന്നു നിബന്ധന. എന്നാല്‍ ബിജെപി അംഗത്വം തന്നെ വേണമെന്ന് അദ്ദേഹം നിലപാടെടുത്തതോടെ പാർട്ടി തീരുമാനം വൈകിയെന്നാണ് റിപ്പോർട്ട്.

Back to top button
error: