KeralaNEWS

വ്യാജ പ്രചരണം: ബിജെപി, ഡിവൈഎഫ്ഐ നേതാക്കൾക്ക്  കൊടിക്കുന്നിൽ സുരേഷിൻ്റെ വക്കീൽ നോട്ടീസ്

  മാവേലിക്കരയിൽ നിന്നുള്ള പാർലമെൻ്റ് അംഗമായ താൻ എം.പി ഫണ്ട് വിനിയോഗിച്ചില്ലെന്ന വ്യാജ പ്രചരണം നടത്തിയ ബിജെപി,ഡിവൈഎഫ്ഐ, എഐവൈഎഫ് നേതാക്കൾക്കെതിരെ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വക്കീൽ നോട്ടീസ്.

കഴിഞ്ഞ അഞ്ചുവർഷം എംപി ഫണ്ട് ആയി 17 കോടി രൂപയാണ് ലഭിച്ചത്. പുനർന്യാസത്തുകയായി 4.72കോടി രൂപയും പലിശ ഇനത്തിൽ 39.12 ലക്ഷം രൂപയും ലഭിച്ചിരുന്നു.മുഴുവൻ തുകയും മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചിട്ടുള്ളതാണ്.

Signature-ad

ഈ സത്യം അറിയാവുന്ന എതിർകക്ഷികൾ ബോധപൂർവ്വം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്. നോട്ടീസ് കൈപ്പറ്റി മൂന്ന് ദിവസത്തിനകം പരാമർശങ്ങൾ പിൻവലിച്ച് പരസ്യമായി ഖേദപ്രകടനം നടത്തിയില്ലെങ്കിൽ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുന്നതാണെന്ന് അഡ്വ.വി.ആർ സോജി മുഖേന അയച്ച നോട്ടീസിൽ പറയുന്നു.

Back to top button
error: