പത്തനംതിട്ട: തൊട്ടിക്കയറില്‍ കഴുത്ത് കുരുങ്ങി അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. കോന്നി ചെങ്ങറയില്‍ ഹരിവിലാസം ഹരിദാസ് – നീതു ദമ്ബതികളുടെ മകള്‍ ഹൃദയ (അഞ്ച്) ആണ് മരിച്ചത്.
ഇളയ കുട്ടിക്ക് വേണ്ടി കെട്ടിയ തൊട്ടിലില്‍ കയറിയതാണ് അപകടത്തിനു കാരണമായത്. അപകട സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. പുറത്തുപോയ മുത്തശി വീട്ടിലെത്തിയപ്പോള്‍ കുട്ടി തൊട്ടിക്കയറില്‍ കുരുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.