KeralaNEWS

കരുവന്നൂരില്‍ ഇ.ഡി പിടിമുറുക്കാന്‍ സാധ്യത; തൃശ്ശൂരില്‍ മുഖ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ ആരോപണവിധേയരായ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. എ.സി. മൊയ്തീന്‍ എം.എല്‍.എ, തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്കിന്റെ വൈസ് ചെയര്‍മാനുമായ എം.കെ. കണ്ണന്‍ എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച.

സിപിഎം തൃശൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍വെച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു മുഖ്യമന്ത്രി മൂന്നുപേരേയും കണ്ടത്. അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഉള്‍പ്പെടെയുള്ള കേസുകളില്‍ കേരളത്തിലടക്കം ഇഡി പിടിമുറുക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം എന്നാണ് സൂചന.

Signature-ad

സിപിഎം നേതാവ് പി.കെ ബിജുവും ജില്ലാ കമ്മറ്റി ഓഫീസില്‍ ഉണ്ടായിരുന്നു. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഏതുസാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണം എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി നേതാക്കള്‍ക്കു നല്‍കിയെന്നാണ് വിവരം. അടിയന്തര കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി എത്തുന്നുവെന്ന അറിയിപ്പ് വെള്ളിയാഴ്ച രാവിലെയാണ് നേതാക്കള്‍ക്കു ലഭിച്ചത്. തൃശൂരില്‍ മുഖ്യമന്ത്രിയ്ക്ക് മറ്റുപരിപാടികളൊന്നും വെള്ളിയാഴ്ച ഉണ്ടായിരുന്നില്ല.

 

Back to top button
error: