കണ്ണൂർ: ഗ്യാസ് സിലിണ്ടർ ദേഹത്ത് വീണ് മധ്യവയസ്കൻ മരിച്ചു.കല്യാശ്ശേരി ഹാജി മൊട്ടയിലെ കെ. പ്രഭാകരനാണ് (61) മരിച്ചത്.
മുറ്റത്ത് സൂക്ഷിച്ച നിറച്ച പാചകവാതക കുറ്റി അടുക്കളയിലേക്ക് മാറ്റാനായി എടുത്ത് ചുമലില്‍ വെക്കുന്നതിനിടയില്‍ വഴുതി ദേഹത്തേക്ക് വീഴുകയായിരുന്നു.
ഉടനെതന്നെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. നേരത്തെ പ്രവാസിയായിരുന്ന പ്രഭാകരൻ ഇപ്പോള്‍ നാട്ടില്‍ കെട്ടിട നിർമാണ സൂപ്പർവൈസറായിരുന്നു.
ഭാര്യ: ആശ. മക്കള്‍: പ്രിയ, പ്രജുല്‍. മരുമകൻ: അബി. സഹോദരങ്ങള്‍: സുജാത, രമ, ഉണ്ണികൃഷ്ണൻ, പരേതരായ രാജൻ, പത്മനാഭൻ.