വൈകിട്ട് 6.30ന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം.സൂപ്പര്‍ ഫൈവില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഡല്‍ഹിക്കായിരുന്നു വിജയം.
മത്സരത്തിന് മുന്നോടിയായി നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഹീറോസ് ക്യാപ്റ്റന്‍ ജെറോം വിനീതും, ഡല്‍ഹി തൂഫാന്‍സ് ക്യാപ്റ്റന്‍ സഖ്ലൈന് താരീഖും പങ്കെടുത്തു.
ആദ്യമായി ഫൈനലില്‍ എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് കാലിക്കറ്റ് ഹീറോസ് ക്യാപ്റ്റന്‍ ജെറോം വിനീത് പറഞ്ഞു. ടീമിനായി ആരാധകര്‍ നല്കിയ വലിയ പിന്തുണ കപ്പിലൂടെ പകരം ചെയ്യുമെന്നും, ആരാധകരുടെ വിശാസം കാക്കുമെന്നും ജെറോം പറഞ്ഞു. ലീഗിലെ മത്സരങ്ങള്‍ കടുപ്പമേറിയതായിരുന്നു, ഫൈനല്‍ വരെ എത്തുക എളുപ്പമായിരുന്നില്ല. എങ്കിലും കിരീടം ഉറപ്പാക്കാനുള്ള കഴിവും നിശ്ചയദാര്‍ഢ്യവും ഞങ്ങള്‍ക്കുണ്ടെന്ന് വിശ്വസിക്കുന്നു. ഫൈനല്‍ ഞങ്ങള്‍ക്ക് അഭിമാനകരമായ എഫ്ഐവിബി ക്ലബ് ലോക ചാമ്ബ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള അവസരം കൂടി നല്‍കും, തീര്‍ച്ചയായും അത് ഞങ്ങള്‍ക്ക് ഒരു അധിക പ്രചോദനമായിരിക്കുമെന്നും ജെറോം വിനീത് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തുടനീളമുള്ള എട്ട് ടീമുകള്‍ മത്സരിച്ച ഒന്നര മാസം നീണ്ട സീസണിലെ 48ാം മത്സരമാണ് ഇന്ന് നടക്കുന്നത്.