കോട്ടയം: ഇടത് മുന്നണി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത നേതാവിനെ എൻ എസ് എസ് പുറത്താക്കി.
കോട്ടയത്ത് ഇടത് മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത മീനച്ചില്‍ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായരിൽ നിന്ന് എൻഎസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ രാജികത്ത് എഴുതി വാങ്ങുകയായിരുന്നു. പകരം വൈസ് പ്രസിഡന്റിന് ചുമതല നല്കി.
താലൂക്ക് യൂണിയന്റെ 13 അംഗങ്ങളെ ചങ്ങനാശ്ശേരിയിലേക്ക് വിളിച്ചുവരുത്തി എൻ.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നയർ നിർബന്ധപൂർവ്വം രാജി ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, തന്നെ പുറത്താക്കിയതല്ലെന്നും സ്വയം രാജിവെച്ചതാണെന്നും ചന്ദ്രൻ നായർ പ്രതികരിച്ചു.