KeralaNEWS

കൊച്ചിയിൽ യുവതിയെ കാറില്‍ കടത്തിക്കൊണ്ടുപോകാൻ ശ്രമം; മൂന്നുപേര്‍ പിടിയില്‍

കൊച്ചി: ബസ് സ്റ്റോപ്പിന് സമീപത്തുനിന്നും യുവതിയെ കാറില്‍ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നംഗ സംഘത്തെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത് മുനമ്ബം പോലീസിനു കൈമാറി.

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ ചെറായി ദേവസ്വം നടയ്ക്ക് വടക്കുഭാഗത്താണ് സംഭവം.

Signature-ad

ആലങ്ങാട് നീറിക്കോട് സ്വദേശികളായ താണിപ്പറമ്ബില്‍ അജ്മല്‍(27), വൈലോപ്പിള്ളി വീട്ടില്‍ മഹാദേവ് (25), തുരുത്തുങ്കല്‍ ആദർശ് (23) എന്നിവരാണ് അറസ്റ്റിലായത്. നാട്ടുകാർ കൈകാര്യം ചെയ്തതിനെ തുടർന്ന് അജ്മലിന് പരിക്കുണ്ട്.

പറവൂർ ഏഴിക്കര സ്വദേശിയായ യുവതി ചെറായിയിലെ വീട്ടിലെത്തി രോഗിയായ അമ്മയെ കണ്ട് തിരികെപോകാൻ ദേവസ്വംനട ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്ബോഴായിരുന്നു സംഭവം. യുവതിയുടെ അടുത്ത് കാർ നിർത്തിയശേഷം ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ദേഹത്ത് കയറി പിടിക്കുകയായിരുന്നു. കാറില്‍ കയറാൻ നിർബന്ധിക്കുന്നതിനിടെ യുവതി ബഹളം ഉണ്ടാക്കുകയും നാട്ടുകാർ ഇടപെടുകയുമായിരുന്നു. സംഘം വഴിയില്‍ ഏറെനേരം കാത്തുകിടന്നാണ് യുവതിയെ കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Back to top button
error: