IndiaNEWS

രാജസ്ഥാനില്‍ ട്രെയിൻ പാളം തെറ്റി; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

ജയ്പൂർ: രാജസ്ഥാനില്‍ സബർമതി-ആഗ്ര സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റി.അജ്മീറിലെ മദാർ റെയില്‍വേ സ്റ്റേഷനു സമീപം തിങ്കളാഴ്ച പുലർച്ചെയോടെയാണ് സംഭവം.

അപകടത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ചികിത്സയ്ക്കായി അജ്മീറിലേക്ക് കൊണ്ടുപോയി.

Signature-ad

 റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്), ഗവണ്‍മെന്‍റ് റെയില്‍വേ പോലീസ് (ജിആർപി), അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജർ (എഡിആർഎം) എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള രക്ഷാസംഘങ്ങള്‍ സ്ഥലത്തുണ്ട്.

അപകടകാരണം എന്തെന്ന് വ്യക്തമല്ല.സംഭവത്തിൽ റയിൽവെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Back to top button
error: