തനിക്കെതിരായ ട്രോളുകള്‍ കാര്യമാക്കുന്നില്ലെന്നും മോദി സർക്കാർ ചെയ്ത നല്ല കാര്യങ്ങളെ എന്തുകൊണ്ടാണ് ഇക്കൂട്ടർ കാണാതെ നടിക്കുന്നതെന്നും ശോഭ ചോദിച്ചു.
യുപിഎ കാലത്ത് പാചകവാതക വിലവർധനവിനെതിരെ അന്ന് പ്രതിഷേധിച്ചത് സംബന്ധിച്ച് ഇപ്പോഴും ചിലർ ട്രോളുകള്‍ ഉയർത്തുന്നുണ്ട്. അതിനെ താൻ കാര്യമാക്കുന്നില്ല. ഇന്ത്യയിലെ പ്രധാനമന്ത്രി ഏറ്റവും അടിത്തട്ടിലുള്ള സാധാരണക്കാരായ അമ്മമാർക്ക് പാചകവാതകം കൊടുക്കുന്നുണ്ട്. എന്താ ആരും അതൊന്നും പറയാത്തത്. പ്രധാനമന്ത്രി പറഞ്ഞു 12000 ഗ്യാസ് കണക്ഷൻ താൻ പത്തനംതിട്ടയിലെ പാവപ്പെട്ടവർക്ക് കൊടുത്തില്ലേയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കൊടുത്തിട്ടില്ലെന്ന് ഗ്യാസ് ഏജൻസികളെ കൊണ്ട് പറയിപ്പിക്കാനുള്ള ശ്രമമാണ് ഇവിടെ ഇടത് വലത് മുന്നണികള്‍ ചെയ്തത്.
ഓയില്‍ കമ്ബനികള്‍ക്ക് കൊടുക്കാനുള്ള ഒരു ലക്ഷം കോടി രൂപയും അതിന്റെ പലിശയും മോദി സർക്കാർ ആണ് അടച്ച് തീർത്തത്.ഇവിടെ ഏതെങ്കിലും സാധനത്തിന് പൈസ കൂടുന്നുണ്ടെങ്കില്‍ പാവപ്പെട്ടവന്റെ വീട്ടിലേക്കാണ് ആ പണം വരുന്നത്. ലോകം പോലും ഞെട്ടുകയല്ലേ, എന്ത് വേഗമാണ് ഇവിടെ സാമ്ബത്തിക മേഖല വളരുന്നത്’, ശോഭ സുരേന്ദ്രൻ പറഞ്ഞു.