30 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് പ്രമുഖ നടിയുടെ കൈയില്‍ നിന്നു 37 ലക്ഷം രൂപ തട്ടിയെടുത്ത കൊല്‍ക്കത്ത സ്വദേശിയെ കൊച്ചി പൊലീസാണ് കൊൽക്കത്തയിൽ നിന്നും അറസ്റ്റ് ചെയ്തത്. അമ്ബത്തൊന്നുകാരനായ യാസർ ഇഖ്ബാലിനെയാണ് സാഹസികമായി കൊല്‍ക്കത്തയില്‍ നിന്ന് പോലീസ് പിടികൂടിയത്.
വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി നടിയുമായി സൗഹൃദം സ്ഥാപിച്ചതെന്ന് പൊലീസ് പറയുന്നു. തുടർന്ന് 130 കോടി രൂപ വായ്പ ലഭിക്കുന്നതിനായി നടി തട്ടിപ്പു സംഘത്തിന് 37 ലക്ഷം രൂപ കൈമാറി. കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍ വച്ചായിരുന്നു ഇടപാട്. പണം കൈമാറിയിട്ടും വായ്പ ലഭ്യമാകാതെ വന്നതോടെ നടി പൊലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെക്കുറിച്ച് മനസ്സിലാക്കിയ പാലാരിവട്ടം പൊലീസ് കൊല്‍ക്കത്തയിലെത്തി നഗരത്തിലെ ടാഗ്രാ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഫ്ലാറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു.
എറണാകുളം അസി. കമ്മിഷണര്‍ രാജകുമാറിന്റെ മേല്‍നോട്ടത്തില്‍ പാലാരിവട്ടം ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
മാസങ്ങളായി ബംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് വന്‍തോതില്‍ രാസലഹരി കടത്തിയിരുന്ന നൈജീരിയന്‍ പൗരനാണ് അടുത്തസംഭവത്തിൽ പിടിയിലായത്.
കുപ്രസിദ്ധ ലഹരി ഇടപാടുകാരനായ ചിബേര മാക്‌സ് വെല്ലിനെ ബംഗളൂരുവിലെ വിജയനഗറില്‍ നിന്നാണ് എറണാകുളം എറണാകുളം അസി. കമ്മിഷണര്‍ പി. രാജ്കുമാറിന്‍റെ നേതൃത്വത്തിലുള്ള എസിപി സ്‌ക്വാഡും മരട് പോലീസ് ഇന്‍സ്‌പെക്ടര്‍ സജുകുമാറിന്‍റെ കീഴിലുള്ള പോലീസ് സംഘവും ചേര്‍ന്ന് പിടികൂടിയത്.രണ്ടുവര്‍ഷമായി ബംഗളൂരു കേന്ദ്രീകരിച്ച് ഇയാള്‍ ലഹരി വില്പന നടത്തിവരുകയായിരുന്നു.ഏറെയും കൊച്ചിയിലേക്കായിരുന്നു.
കഴിഞ്ഞ ആറു മാസത്തിനിടയില്‍ 30 തവണ ബംഗളൂരുവില്‍നിന്നും രാസലഹരി ഇയാള്‍ കാറില്‍ കേരളത്തിലേക്ക് കടത്തിയതായി പോലീസ് പറഞ്ഞു.