കോൺഗ്രസ് നേതാക്കളുടെ കൊഴിഞ്ഞു പോക്കിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
കോൺഗ്രസിൽ നിന്ന് ആവോളം നേട്ടം കൊയ്തവരവാണ് ഇന്ന് ബിജെപിയിലേക്ക് പോകുന്നത്.ഒരുപക്ഷെ ഇനി ഇന്ത്യയിൽ കോൺഗ്രസ് അധികാരത്തിൽ വരില്ലെന്ന് അവർ കരുതിക്കാണും.ഞാനുണ്ടാവും ഇന്ത്യയിലെ അവസാന കോൺഗ്രസുകാരനായി- അദ്ദേഹം പറഞ്ഞു.
ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാന്‍ ഉണ്ടാക്കിയ ഐസിസി സമിതി അധ്യക്ഷന്‍ വരെ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നതിനെ ഉൾപ്പെടെയാണ് രാഹുൽ വിമർശിച്ചത്.വിളിക്കു മുൻപേ വിളിപ്പുറത്തെത്താന്‍ കാത്തിരിക്കുകയാണ് നമ്മുടെ നേതാക്കള്‍. കൊല്ലാനാണോ വളര്‍ത്താനാണോ കൊണ്ട് പോകുന്നതെന്ന ധാരണ അവർക്കില്ല. പണവും പദവിയും മോഹിച്ചാണ് ബിജെപിയിലേക്കുളള കൂടുമാറ്റം. ജനാധിപത്യ, മതേതര വിശ്വാസികളുടെ പ്രതീക്ഷകളെയാണ് കോണ്‍ഗ്രസ് ഇല്ലാതാക്കുന്നത്. ഈ കൂടുമാറ്റം ആശങ്കാജനകമെന്നും രാഹുൽ പറഞ്ഞു.
.
കോണ്‍ഗ്രസ് പാർട്ടിയുടെ ഒരു പോരാളി ആയതിനാല്‍ അവർ(ബിജെപി )ആവശ്യപ്പെടുന്നിടത്ത് മത്സരിക്കുമന്നും അദ്ദേഹം പറഞ്ഞു
നേരത്തെ ബിജെപി നേതാവ് സ്മൃതി ഇറാനി അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചിരുന്നു.കോൺഗ്രസി
അതേസമയം 2019-ല്‍ അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടെങ്കിലും വയനാട്ടില്‍നിന്ന് അദ്ദേഹം വിജയിച്ചിരുന്നു. ഇത്തവണയും വയനാട്ടില്‍നിന്ന് രാഹുല്‍ ജനവിധി തേടുന്നുണ്ട്.