വിഴിഞ്ഞം ആമ്ബല്‍ക്കുളം ഹബീബീയ ബയത്തില്‍ ഷാരുഖ് ഖാനെ (24) ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്.
മൊബൈല്‍ ഫോൺ നന്നാക്കാൻ എത്തിയ പെൺകുട്ടിയുടെ ഫോട്ടോകൾ ഫോണിൽനിന്ന് ചോർത്തിയ ഇയാൾ ഭീക്ഷണിപ്പെടുത്തി കുട്ടിയെ കാറില്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ നഗ്നഫോട്ടോകളെടുത്തശേഷം ഫോണിലയച്ചുകൊടുത്ത് കാശും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി ഇതോടെ പെൺകുട്ടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കോവളം എസ്.എച്ച്.ഒ. സജീവ് ചെറിയാൻ, എസ്.ഐ മാരായ പ്രദീപ്, അനില്‍കുമാർ, എ.എസ്.ഐ.മാരായ മൈന, ശ്രീകുമാർ, സീനിയർ സി.പി.ഒ. ഗിരികുമാർ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സ്മാർട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഒരു കാര്യമാണ് ഫോണുകള്‍ സർവ്വീസിന് കൊടുക്കുക എന്നത്.
കാര്യം ഫോണിന്റെ കേടുപാടുകള്‍ മാറ്റാൻ സർവ്വീസ് ഉപകരിക്കും എങ്കിലും ഇത്തരത്തില്‍ സർവ്വീസീന് കൊടുക്കുമ്ബോള്‍ ഫോണിലുള്ള രഹസ്യ ഫോട്ടോകള്‍ വീഡിയോകള്‍ മറ്റ് ഫയലുകള്‍ മറ്റുള്ളവർ ചോർത്തുമോ എന്ന ഭയം ആയിരിക്കും ഭൂരിപക്ഷം ഉപയോക്താക്കള്‍ക്കും ഉള്ളത്.
നിരവധി ഉപയോക്താക്കളുടെ പല ഫയലുകളും ഇത്തരത്തില്‍ ലീക്ക് ആയിട്ടുണ്ട്. ഇന്ന് പല പോണ് വെബ്സൈറ്റുകളിലും കാണുന്ന വിവധ വീഡിയോകള്‍ ഇത്തരത്തില്‍ ലീക്ക് ആയവ ആണെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ആയതിനാല്‍ തന്നെ നമ്മുടെ ഫോണുകള്‍ സർവ്വീസീന് കൊടുക്കും മുമ്ബ് ചെറുതായി ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും.
എന്നാല്‍ വളരെ എളുപ്പത്തില്‍ തന്നെ ഇത്തരം രഹസ്യ ഫയലുകള്‍ നമ്മുക്ക് മറച്ചു വെയ്ക്കാൻ സാധിക്കും എന്ന് നമ്മളിൽ പലർക്കും അറിയില്ല.ഫോണിന്റെ സെറ്റിങ്സില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നിങ്ങളുടെ ഫോണിലെ ഫയലുകള്‍ മറ്റ് ആർക്കും ആക്സസ് ചെയ്യാൻ സാധിക്കാത്ത വിധത്തില്‍ മറച്ചു വെയ്ക്കാൻ സാധിക്കുന്നതാണ്. സർവ്വീസ് കഴിഞ്ഞ് ഫോണുകള്‍ നമ്മുക്ക് ലഭിക്കുമ്ബോള്‍ മറച്ചു വെച്ചിരിക്കുന്ന ഈ ഫയലുകള്‍ വളരെ അനായാസം റിക്കവർ ചെയ്യാനും നമ്മുക്ക് സാധിക്കുന്നതാണ്. എങ്ങനെയാണ് ഇത് പ്രാവർത്തികമാകുന്നത് എന്ന് നമ്മുക്ക് വിശദമായി പരിശോധിക്കാം. ഇതിനായി ആദ്യം തന്നെ നിങ്ങളുടെ ഫോണിന്റെ സെറ്റിങ്സ് തുറക്കുക.
ശേഷം സെറ്റിങ്സിന്റെ സർച്ച് ബാറില്‍ ഡിവൈസ് കെയർ (device care) എന്ന് സർച്ച് ചെയ്യുക. ഇപ്പോള്‍ സെറ്റിങ്സിലെ ഡിവൈസ് കെയർ എന്ന ഓപ്ഷൻ ഓപ്പണ്‍ ആകുന്നതാണ്. ഈ വിഭാഗത്തിന് താഴെ നിരവധി മറ്റ് ഓപ്ഷനുകള്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കാണാൻ സാധിക്കുന്നതാണ്. ഈ ഓപ്ഷനുകള്‍ സ്ക്രോള്‍ ചെയ്ത് താഴെക്ക് വരുക. ഇപ്പോള്‍ താഴെയായി മെയിന്റനൻസ് മോഡ് (maintenance mode) എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്.
ഈ ഓപ്ഷനില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്യേണ്ടതാണ്. ഇപ്പോള്‍ ചില വിവരങ്ങളുടെ ഒരു ചെറിയ കുറിപ്പ് നിങ്ങളുടെ ഫോണിന്റെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതാണ്. ഇതിന് താഴെയായി ടേണ്‍ ഓണ്‍ (turn on) എന്ന ഒരു ഓപ്ഷനും നിങ്ങള്‍ക്ക് കാണാൻ സാധിക്കുന്നതാണ്. ഈ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ഫോണ്‍ റീസ്റ്റാർട്ട് ചെയ്യാൻ ഓട്ടോമാറ്റിക്ക് ആയി തന്നെ ആവിശ്യപ്പെടുന്നതായിരിക്കും. ആയതിനാല്‍ ഫോണ്‍ ഒന്ന് റീസ്റ്റാർട്ട് ചെയ്ത് കൊടുക്കുക.
റീസ്റ്റാർട്ട് ആയതിന് ശേഷം ഒരു പുതിയ ഫോണ്‍ വാങ്ങുമ്ബോള്‍ ഉണ്ടാകുന്ന ഫയലുകളും ആപ്പുകളും മാത്രം ആയിരിക്കും നിങ്ങളുടെ ഫോണില്‍ കാണാൻ സാധിക്കു. ഇത്തരത്തില്‍ ചെയ്തതിന് ശേഷം ഫോണ്‍ സർവ്വീസിന് കൊടുക്കകയാണെങ്കില്‍ നിങ്ങളുടെ ഫോണില്‍ നിന്ന് ഒരു തരത്തിലും ഡാറ്റകള്‍ ചോരുകയില്ല. ആയതിനാല്‍ തന്നെ ഫോട്ടോകളോ വീഡിയോകളോ മറ്റ് രഹസ്യ ഡാറ്റകളോ ഫോണില്‍ നിന്ന് ചോരുമോ എന്ന ഭയവും വേണ്ട.
അതേ സമയം ഫോണ്‍ സർവ്വീസിന് ശേഷം നിങ്ങളുടെ കൈയ്യില്‍ തിരിച്ചു കിട്ടിയാല്‍ ഈ സെറ്റിങ്സ് ടേണ്‍ ഓഫ് ചെയ്യാനും സാധിക്കുന്നതാണ്. ഇത്തരത്തില്‍ ചെയ്യുമ്ബോള്‍ നിങ്ങള്‍ നേരത്തെ മറച്ചു വെച്ചിരിക്കുന്ന ഫയലുകളും ആപ്പുകളും എല്ലാം ഫോണില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നതാണ്. ഒരു പക്ഷെ ഈ ഓപ്ഷൻ ടേണ്‍ ഓഫ് ചെയ്യുമ്ബോള്‍ ഫോണിന്റെ പാസ്വേർഡോ ഫിംഗർപ്രിന്റ് സ്കാൻ ചെയ്യാനോ ആവിശ്യപ്പെടുന്നതായിരിക്കും. ഇതിനർത്ഥം നിങ്ങള്‍ക്ക് മാത്രമെ ഈ ഫയലുകള്‍ റിക്കവർ ചെയ്യാൻ സാധിക്കു എന്നാണ്.
മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യം ചെയ്താല്‍ ഫോണില്‍ നിന്ന് സ്വകാര്യ ഫയലുകള്‍ ചോരുമോ എന്ന ഭയം ഇല്ലാതെ തന്നെ നമുക്ക് ഫോണ്‍ സർവ്വീസിനൊ മറ്റ് റിപ്പെയർ വർക്കുകള്‍ക്കോ സമർപ്പിക്കാവുന്നതാണ്. നിങ്ങള്‍ക്ക് മാത്രം അറിയാവുന്ന പാസ്വേർഡോ ഫിംഗർപ്രിന്റോ ഉണ്ടെങ്കില്‍ മാത്രമെ ഈ ഫയലുകള്‍ റിക്കവർ ചെയ്യാൻ സാധിക്കൂ.