IndiaNEWS

പൗരത്വത്തിന് അപേക്ഷിക്കാം, വെബ്സൈറ്റ് സജ്ജം

ന്യൂഡൽഹി: രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും വിമർശനങ്ങള്‍ക്കുമിടയിലും പൗരത്വ നിയമ ഭേദഗതി അനുസരിച്ച്‌ പൗരത്വത്തിന് അപേക്ഷിക്കാനുള്ള സർക്കാർ വെബ്സൈറ്റ് സജ്ജമായി.

indiancitizenshiponline.nic.in വെബ്സൈറ്റിലാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്.

Signature-ad

അപേക്ഷകർക്ക് സ്വന്തം മൊബൈല്‍ നമ്ബറും ഇമെയിലും വേണമെന്നത് നിർബന്ധമാണ്. വെബ്സൈറ്റില്‍ അപേക്ഷിച്ച്‌ നിശ്ചിത ഫീസുമടയ്ക്കണം. ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ച, ഇന്ത്യയിലുള്ളവർ അതിന്റെ പകർപ്പ് ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. അപേക്ഷ സമർപ്പിച്ച, ഇന്ത്യക്ക് പുറത്തുള്ളവർ ഇന്ത്യൻ കോണ്‍സുലർ ജനറലിന് പകർപ്പ് സമർപ്പിക്കണം. അപേക്ഷകന്റെ അപേക്ഷകയുടെ പശ്ചാത്തലം അടക്കം പരിശോധിച്ച്‌ നിശ്ചിത സമയത്തിനകം നടപടി സ്വീകരിക്കുമെന്ന് പോർട്ടലില്‍ വ്യക്തമാക്കുന്നു.

ശക്തമായ വിമർശനങ്ങള്‍ക്കിടെയാണ് കേന്ദ്രസർക്കാർ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയത്. ഇന്നലെയാണ് പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ആറ് മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. പൗരത്വം നല്‍കുന്നവർക്ക് ഡിജിറ്റല്‍ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നല്‍കും.

Back to top button
error: