നോമ്പുകാലം വ്രതാനുഷ്ഠാനത്തോടൊപ്പം ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും തികഞ്ഞ ജാഗ്രത പുലർത്തേണ്ട കാലമാണ്.
കേരളത്തിൽ കടുത്ത വേനല്‍ക്കാലമായതിനാല്‍ ഇക്കാര്യത്തിൽ പ്രത്യേക കരുതല്‍ തന്നെ വേണം.ചൂട് വളരെ കൂടുതലായതുകൊണ്ട് ശരീരത്തില്‍നിന്ന് ജലവും ലവണങ്ങളും നഷ്ടപ്പെടും.അമിതമായ ചൂട് വയറിളക്കവും നിർജലീകരണവും മൂലം സങ്കീർണ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കാം.അതിനാൽത്തന്നെ രോ
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
- ഭക്ഷണപാനീയങ്ങളില്‍ ഈച്ച, കൊതുക് തുടങ്ങിയ പ്രാണികള്‍ കടക്കാതെ അടച്ചുസൂക്ഷിക്കുക.
- ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ശുദ്ധജലത്തില്‍ മാത്രം കഴുകുക.
- കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ആഹാരം പാകം ചെയ്യുന്നതിനും വിളമ്ബുന്നതിനും കഴിക്കുന്നതിനും മുൻപ് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
- ജ്യൂസുകളും മറ്റു പാനീയങ്ങളും തയ്യാറാക്കാനാണെങ്കിലും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
- പാനീയങ്ങള്‍ തയ്യാറാക്കുമ്ബോള്‍ അംഗീകൃത രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളില്‍നിന്ന് ഭക്ഷ്യയോഗ്യമായ ഐസ് കട്ടകള്‍
- മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍ പ്രത്യേക ശ്രദ്ധയോടെ ഐസ് വീട്ടില്‍ തയ്യാറാക്കുക.
- നിർജലീകരണം തടയുന്നതിനായി നോമ്ബില്ലാത്ത സമയങ്ങളില്‍ ധാരാളം ശുദ്ധജലം കുടിക്കുക.
- പഴങ്ങളും പച്ചക്കറികളും ഇലവർഗങ്ങളും നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക.
- ആരാധനാലയങ്ങളില്‍ അംഗശുദ്ധി വരുത്തുന്നതിനും ഭക്ഷണം തയ്യാറാക്കുന്നതിനും ശുദ്ധജലം മാത്രം ഉപയോഗിക്കുക.
- നോമ്ബുതുറക്കുന്ന സമയങ്ങളില്‍ എരിവും പുളിയും കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങള്‍ ഒഴിവാക്കുക.
- വേനല്‍ക്കാലമായതിനാല്‍ പാനീയങ്ങളും ദ്രാവകരൂപത്തിലുള്ള പദാർത്ഥങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
- നോമ്ബുതുറ പരിപാടികളില്‍ ഭക്ഷണം തയ്യാറാക്കുമ്ബോള്‍
- ശുചിത്വമാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുക. ഭക്ഷണം പാകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും തികഞ്ഞ വ്യക്തിശുചിത്വം പാലിക്കുക.
- ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യാൻ ഡിസ്പോസിബിള്‍ പ്ലെയിറ്റ്/ഗ്ലാസ് എന്നിവ കഴിവതും ഒഴിവാക്കുക. പരിസരശുചിത്വം പാലിക്കുക.
- സ്ഥിരമായി മരുന്ന് കഴിക്കുന്നവർ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്ന സമയം ക്രമപ്പെടുത്തുക.
- ക്ഷീണം, തലകറക്കം, ഛർദ്ദി എന്നിവയുണ്ടായാല് കൂടുതല്‍ ശ്രദ്ധ പുലർത്തണം. ആവശ്യമെങ്കില്‍ ഉടൻ ഡോക്ടറെ സമീപിക്കുക.
- അംഗീകൃതമല്ലാത്ത മരുന്നുകളും അശാസ്ത്രീയമായ ചികിത്സകളും സ്വയംചികിത്സയും ഒഴിവാക്കുക.