KeralaNEWS

മ്ലാവുമായി കൂട്ടിയിടിച്ച്‌ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; കുടുംബത്തിന് 10 ലക്ഷം കൈമാറി വനംവകുപ്പ് 

കോതമംഗലം:മ്ലാവുമായി കൂട്ടിയിടിച്ച്‌ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവത്തിൽ ധനസഹായവുമായി വനം വകുപ്പ്.

മാമലക്കണ്ടം എളംബ്ലാശ്ശേരി പറമ്ബില്‍ പി.എൻ.വിജില്‍(41)മരിച്ച സംഭവത്തിൽ 10 ലക്ഷം രൂപ വീട്ടിലെത്തി കൈമാറുകയായിരുന്നു വനംവകുപ്പ്.

കൃഷിക്കാരനും ഓട്ടോറിക്ഷ ഡ്രൈവറുമായ വിജില്‍ എളംബ്ലാശേരി കുടിയിലെ കണ്ണപ്പൻ ആലയ്ക്കൻ എന്നയാളുടെ കൈ മുറിഞ്ഞതിനെ തുടർന്ന് നാട്ടുകാരായ ജോമോൻ തോമസ്, വി.ഡി. പ്രസാദ് എന്നിവർക്കൊപ്പം കോതമംഗലത്ത് ആശുപത്രിയിലേക്ക് പോകുന്ന വഴി ഓട്ടോറിക്ഷയുടെ മുന്നിലേക്ക് മ്ലാവ് എടുത്തുചാടുകയായിരുന്നു.

Signature-ad

ഇതോടെ വിജില്‍ ഓടിച്ചിരുന്ന ഓട്ടോ മറിയുകയായിരുന്നു. മൂന്നു യാത്രക്കാരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനംവകുപ്പ് ജീവനക്കാരും ചേർന്ന് കോതമംഗലം ധർമ്മഗിരി ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആലുവ രാജഗിരിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടി മറിഞ്ഞ ആഘാതത്തില്‍ വാരിയെല്ലുകള്‍ തകർന്ന് രക്തസ്രാവം നില്‍ക്കാതെ വന്നതാണ് മരണകാരണം.

നേര്യമംഗലം ആറാം മൈല്‍ വഴി എളംബ്ലാശ്ശേരിയിലെ വീട്ടിലെത്തി  ആൻ്റണി ജോണ്‍ എം.എല്‍.എയ്ക്കും ജില്ല കലക്ടർ എൻ.എസ്.കെ.ഉമേഷിനുമൊപ്പം  മരിച്ച വിജിലിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് ഡി.എഫ്.ഒ കൈമാറി. ഭാര്യയ്ക്ക് ജോലിയും കുട്ടികളുടെ വിദ്യാഭ്യാസവും സർക്കാർ ഏറ്റെടുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു.

ഭാര്യ:രമ്യ മക്കള്‍: അതുല്യ, ആരാധ്യ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: