പൃഥ്വിരാജ്- ബ്ലസി ചിത്രം ‘ആടുജീവിതം’ ഈ മാസം 28 ന് തീയറ്ററുകളിൽ
മലയാളത്തിലെ എക്കാലത്തേയും മികച്ച വായനാനുഭവങ്ങളിൽ ഒന്നായ ‘ആടുജീവിതം’ ഈ മാസം 28 ന് തീയറ്ററുകളിൽ എത്തും. പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത ഈ സിനിമ പാൻ ഇന്ത്യ റീലിസാണ് തീരുമാനിച്ചിരിക്കുന്നത്.
ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
അക്ഷരങ്ങളിലൂടെ മലയാളികൾ പരിചയപ്പെട്ട നജീബും ‘ആടുജീവിത’വും വെള്ളിത്തിരയിലേക്ക് എത്തുന്നത് വലിയ പ്രതീക്ഷയോടെയാണ്. ആവിസ്മരണിയമായ ദൃശ്യ വിരുന്നാണ് സിനിമ പ്രേമികളെ കാത്തിരിക്കുന്നതെന്നു തീർച്ച. സംവിധായകൻ ബ്ലെസി ‘ആടുജീവിതം’ എന്ന നോവൽ അതേപടി പകർത്തുകയല്ല ചെയ്തിട്ടുള്ളത്.
ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയെന്നാണ് എ.ആർ റഹ്മാൻ ‘ആടുജീവിത’ത്തെ വിശേഷിപ്പിച്ചത്. നടൻ എന്നതിനപ്പുറം ഒരു മനുഷ്യൻ എന്നനിലയിലാകും ആടുജീവിതം സ്വാധിനിക്കുക എന്ന് പൃഥ്വിരാജ്. അമല പോളാണ് ചിത്രത്തിലെ നായിക. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. വിദേശതാരങ്ങളും ചിത്രത്തിലുണ്ട്. ലോകസിനിമയ്ക്ക് മുന്നിൽ മലയാളം വീണ്ടും തല ഉയർത്തുന്ന ചിത്രമായിക്കും ‘ആടുജീവിതം.’
മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. 2018ല്‍ ചിത്രീകരണം ആരംഭിച്ച ‘ആടുജീവിതം’ ഏഴു വര്‍ഷം കൊണ്ടാന്ന് പൂർത്തിയായത്. മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോകുന്ന നജീബ് ആകുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്.
ജിമ്മി ജീന്‍ ലൂയിസ്, റിക് അബി, കെ ആര് ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം. സുനില്‍ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്.