KeralaNEWS

ജോലി തട്ടിപ്പ്: ഇരുപതിലേറെ മലയാളി യുവാക്കള്‍ ലിത്വാനിയയില്‍ കുടുങ്ങി; പേര് മാറ്റി ആലുവയിലെ ഏജൻസി

ആലുവ: ജോലിക്കായി ഏജൻസി വഴി പണം നല്കി, ലിത്വാനിയയിലെത്തിയ ഇരുപതോളം മലയാളി യുവാക്കള്‍ കുടുങ്ങിക്കിടക്കുന്നതായി പരാതി.

ജില്ലാ ആശുപത്രി ജംഗ്ഷനില്‍ പ്രവർത്തിക്കുന്ന സ്കൈ മെട്രോ എന്ന സ്ഥാപനം വഴി എത്തിയവരാണ് കുടുങ്ങിക്കിടക്കുന്നത്.

മൂന്ന് ലക്ഷം രൂപ ഏജൻസിക്ക് കൊടുത്താണ് ഇലക്‌ട്രീഷൻ, വെല്‍ഡിംഗ് ജോലികള്‍ക്കായി എല്ലാവരും ലിത്വാനിയയില്‍ എത്തിയത്. എന്നാല്‍ ആദ്യം ജോലി കിട്ടിയെങ്കിലും മൂന്നാം ദിവസം പിരിച്ചുവിട്ടു.പിന്നീട് ജോലിയില്ലാതെ കുടുങ്ങിയിരിക്കുന്നതായാണ് ഇവർ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.

Signature-ad

ജെ ടി കണ്‍സ്ട്രക്ഷൻസ് എന്ന പേരിലാണ് അപേക്ഷകരെ ലിത്വാനിയിലേക്ക് അയച്ചത്. പരാതികള്‍ പെരുകിയപ്പോള്‍ സ്കൈ മെട്രോ എന്ന് സ്ഥാപനം പേര് മാറ്റുകയായിരുന്നു. എന്നാല്‍ ജോലി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടില്ലെന്നും സ്വന്തം നിലയ്ക്ക് കഴിവ് തെളിയിച്ച്‌ ജോലി സമ്ബാദിക്കേണ്ടതാണെന്നും സ്കൈ മെട്രോ അധികൃതർ അറിയിച്ചു.

മൂന്ന് ലക്ഷം രൂപ വാങ്ങിയെങ്കിലും ഒരു ലക്ഷം രൂപയുടെ രസീതേ നല്‍കിയുള്ളൂവെന്നും പരാതിക്കാർ പറയുന്നു.

Back to top button
error: