IndiaNEWS

ഉത്തർപ്രദേശില്‍ വനിതാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ലക്നൗ: ഉത്തർപ്രദേശില്‍ വനിതാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണ് ഭൂമി തർക്കത്തെ തുടർന്ന് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി)യുടെ പ്രാദേശിക നേതാവായ നന്ദിനി രാജ്ഭറിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

നന്ദിനിയുടെ വീട്ടിനുള്ളില്‍ വെച്ചാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Signature-ad

ശ്രാവണ്‍ യാദവ്, ധ്രുവ് ചന്ദ്ര യാദവ്, പന്നെ ലാല്‍ യാദവ് എന്നീ മൂന്ന് പേർ നടത്തിയ തട്ടിപ്പിനെതിരെയാണ് നന്ദിനി രാജ്ഭറും ബന്ധുവും രംഗത്തെത്തിയത്. ഇതില്‍ പന്നെ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയും ചെയ്തിരുന്നു.

 കൊല്ലപ്പെടുന്നതിന് മുമ്ബ് ബന്ധുവായ ബാലകൃഷ്ണയുടെ ഭൂമി കൈയേറിയ ഭൂമാഫിയയെ അറസ്റ്റ് ചെയ്യണമെന്ന് നന്ദിനി രാജ്ഭർ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് കൊലപാതകം നടന്നത്.

Back to top button
error: