കോഴിക്കോട്ട് വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ നോക്കിയാല്‍ അവരുടെ ആകെ കൈമുതല്‍ ഇടതുവിരുദ്ധത മാത്രമാണെന്നും മന്ത്രി പറഞ്ഞു.
ഇടതുപക്ഷത്തെ അടിക്കുക മാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ബിജെപി ആഗ്രഹിക്കുന്നതുപോലെയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് പദ്മജമാർ ഉണ്ടാകുന്നത്.
ബിജെപിക്കെതിരേ ശക്തമായ പോരാട്ടം ആഗ്രഹിക്കുന്നവർ പോലും ഈ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാൻ പറ്റില്ലെന്ന ചിന്താഗതിയില്‍ എത്തിയിട്ടുണ്ട്. നിലവില്‍ ബിജെപി ആഗ്രഹിച്ചതുപോലെ ചില കാര്യങ്ങള്‍ നടക്കാത്തത് രാജ്യസഭയില്‍ അവർക്ക് ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ടാണ്. 240 അംഗ രാജ്യസഭയില്‍ ബിജെപിക്ക് 117 പേരാണ് ഉള്ളത്.
രാജ്യസഭയിലും കൂടി ബിജെപി കേവല ഭൂരിപക്ഷം നേടിയിരുന്നുവെങ്കില്‍ ചില കാര്യങ്ങള്‍ കുറേക്കൂടി വേഗതയില്‍ ആകുമായിരുന്നു. എന്നാല്‍ ഹിമാചല്‍ പ്രദേശിലെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാർ കൂറുമാറി അവരെ വോട്ട് ചെയ്ത് വിജയിപ്പിച്ചവരെ വഞ്ചിച്ച് അഭിഷേക് സിംഗ്വി എന്ന അവരുടെ ദേശീയ നേതാവിനെ പരാജയപ്പെടുത്തി.
അങ്ങനെയുള്ള ഘട്ടത്തിലാണ് രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായ കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാർഥിയാവുന്നത്. അദ്ദേഹം രാജ്യസഭയില്‍ വിജയിച്ചപ്പോഴുള്ള നിയമസഭാ കക്ഷിനിലയല്ല ഇപ്പോള്‍ രാജസ്ഥാനില്‍.
രാജസ്ഥാനില്‍ ഇപ്പോള്‍ ഒരു രാജ്യസഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിയാണ് ജയിക്കുക. അദ്ദേഹത്തിനാണെങ്കില്‍ ഇനി വർഷങ്ങള്‍ രാജ്യസഭയില്‍ ബാക്കിയുണ്ട്. അപ്പോഴാണ് ആലപ്പുഴയില്‍ വന്ന് മത്സരിക്കുന്നത്.
ആലപ്പുഴയില്‍ സിപിഎം പരാജയപ്പെട്ടാല്‍ പകരം വിജയിക്കുന്നത് രാജ്യസഭയില്‍ ബിജെപിയാണെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.