കോഴിക്കോട്: തൃശൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. മുരളീധരനെതിരെ അധിക്ഷേപ പ്രസംഗവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ.
മുരളീധരനെ ശിഖണ്ഡിയെന്ന് വിളിച്ചായിരുന്നു കെ. സുരേന്ദ്രന്റെ വിമര്‍ശനം.ബി.ജെ.പി. സ്ഥാനാര്‍ത്ഥികള്‍ വോട്ട് നേടി ജയിക്കാനാണ് മത്സരിക്കുന്നത്. എന്നാല്‍, മുരളീധരന് പറയുന്നത് ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് വിഴ്ത്താനാണ് മത്സരിക്കുന്നതെന്നാണ്.
എല്ലായിടത്തും ബിജെപിയെ തോല്‍പ്പിക്കാന്‍ വേണ്ടിയിറങ്ങുന്ന ശിഖണ്ഡിയാണ് മുരളീധരന്, സ്വന്തം മാതാവിനെ ആക്ഷേപിച്ച കോണ്‍ഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാന്‍ പോലും മുരളീധരന് തയാറായില്ല. ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ അച്ചാരം വാങ്ങിയാണ് മുരളി വന്നിരിക്കുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു.