ബാങ്കില്‍നിന്നുള്ള ജപ്തി നോട്ടീസ് ലഭിച്ചതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ നൽകുന്ന സൂചന.അധ്യാപകനായിരുന്നു.
2013-ല്‍ തൊടുപുഴ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കില്‍നിന്ന് രണ്ടുലക്ഷംരൂപ വായ്പ എടുത്തിരുന്നു. സ്ഥലം ഈടുവെച്ചാണ് വായ്പയെടുത്തത്.
എന്നാല്‍, ഇതിനിടെ ബെന്നിക്ക് ഹൃദ്രോഗ ബാധയുണ്ടായി. ഭാര്യ റോസ്ലിക്കും ചെലവേറിയ ഒരു ശസ്ത്രക്രിയ വേണ്ടിവന്നു. ഇതോടെ കുടുംബം സാമ്ബത്തിക പ്രതിസന്ധിയിലായി. വായ്പയുടെ അടവ് മുടങ്ങി. പലിശയും പിഴപ്പലിശയും അടക്കം അഞ്ച് ലക്ഷം രൂപയായി. കഴിഞ്ഞദിവസമാണ് ജപ്തിനോട്ടീസ് ലഭിച്ചത്. സ്ഥലം വിറ്റും വായ്പ അടയ്ക്കാമെന്ന് ഇവർ കരുതിയിരുന്നു. ബെന്നിയുടെ അച്ഛൻ മുൻപ് മറ്റൊരു മുൻപ് മറ്റൊരു സഹകരണസംഘത്തില്‍നിന്ന് വായ്പയെടുത്തിരുന്നു. ഇത് അടച്ചുതീരും മുൻപ് അദ്ദേഹം മരിച്ചു. ഇതിന്റെ ബാധ്യതയും ബെന്നിയുടെ പേരിലായി.
ജപ്തിനോട്ടീസ് ലഭിച്ചതോടെ ബെന്നി നിരാശയിലായിരുന്നു. ബെന്നിയുടെ രണ്ട് പെണ്‍മക്കള്‍ നഴ്സിങ്ങിനും പ്ലസ്ടുവിനും പഠിക്കുകയാണ്. ഇവരുടെ പഠനച്ചെലവിനുപോലും ബുദ്ധിമുട്ടിയെന്ന് ബന്ധുക്കള്‍ പറയുന്നു.