KeralaNEWS

കേരളത്തില്‍ രണ്ടക്കം കിട്ടുമെന്ന് മോദി പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് മനസ്സിലായത്: എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഓരോ ദിവസം കഴിയുമ്പോഴും കോണ്‍ഗ്രസ് ബിജെപിയായി മാറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

ഇതര സംസ്ഥാനങ്ങളിലെ പ്രവണത ഇവിടെയുമായി. നേതാക്കളെ പോലും ഉറപ്പിച്ചു നിർത്താൻ കോണ്‍ഗ്രസിനാകുന്നില്ല.കേരളത്തില്‍ രണ്ടക്കം കിട്ടുമെന്ന് നരേന്ദ്ര മോദി പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് മനസിലായത്. ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റും കിട്ടില്ലെന്നിരിക്കെ ആരുടെ സീറ്റിനെ കുറിച്ചാണ് മോദി പറഞ്ഞതെന്ന് കൗതുകപൂർവം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Signature-ad

‘200-ഓളം മുൻ കോണ്‍ഗ്രസ് എംഎ‍ല്‍എമാരും എംപിമാരും ഇപ്പോള്‍ ബിജെപിയിലാണ്. മൂന്ന് പി.സി.സി. പ്രസിഡന്റുമാർ ഇപ്പോള്‍ ബിജെപി. നേതാക്കളായി മാറി. പത്മജ വേണുഗോപാല്‍ കഴിഞ്ഞ ദിവസം പ്രതാപന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അവരാണ് നേരം വെളുത്തപ്പോൾ  ബിജെപിയില്‍ പോയത്.ബിജെപിയിലേക്ക് പോകുന്ന സാഹചര്യം തള്ളാത്തയാളാണ് കോണ്‍ഗ്രസിനെ നയിക്കുന്ന കെപിസിസി. പ്രസിഡന്റ് -ഗോവിന്ദൻ പറഞ്ഞു.

Back to top button
error: