തൃശൂർ: അതിരപ്പിള്ളി വാഴച്ചാല്‍ വിനോദസഞ്ചാര മേഖലയില്‍ ഇന്ന് നിയന്ത്രണം. അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് പ്രദേശത്ത് കരിദിനം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.
തൃശൂർ പെരിങ്ങല്ക്കുത്തിലാണ് കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടത്. വാച്ചുമരം കോളനിയില്‍ ഊരുമൂപ്പൻ രാജന്റെ ഭാര്യ വല്‍സല (43)യെ ആണ് കാട്ടാന കുത്തിക്കൊന്നത്.കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാൻ പോയതായിരുന്നു കാട്ടാന ആക്രമിച്ചത്.
അതേസമയം, ഇന്നലെ വന്യജീവി ആക്രമണത്തില്‍ രണ്ട് പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. കോഴിക്കോട് കക്കയത്ത് ഒരാളെ കാട്ടുപോത്ത് കുത്തിക്കൊന്നു. കക്കയം സ്വദേശി എബ്രഹാം എന്ന അവറാച്ചനാണ് മരിച്ചത്. കൃഷിയിടത്തിൽവെച്ചായിരുന്നു ആക്രമണം.