KeralaNEWS

എംപി ഫണ്ട് അനുവദിച്ചത് മുഴുവനും ചെലവഴിക്കാത്ത 11 എംപിമാര്‍; ഏറ്റവും കുറവ് തുക വിനിയോഗിച്ചത് കെ സുധാകരൻ

ന്യൂഡൽഹി: പതിനെട്ടാം ലോക്‌സഭ ലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ പടിവാതിലിലാണ് രാജ്യം. കേരളത്തിലടക്കം വിവിധ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പിനു വേണ്ട ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലെ ജനപ്രതിനിധികള്‍ അവരുടെ മണ്ഡലത്തില്‍ എംപി ഫണ്ട് ചെലവഴിച്ചതിൻ്റെ കണക്ക് നമുക്ക് പരിശോധിക്കാം.

കേരളത്തിലെ ലോക് സഭാംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് നേടിയെടുത്തത് കൊല്ലം എംപി പ്രേമചന്ദ്രനാണ്. 9.5 കോടി രൂപയാണ് അദ്ദേഹത്തിന് അനുവദിച്ചത്. തനിക്ക് ലഭിച്ച 7 കോടി രൂപ 2023 ല്‍ തൻ്റെ ചെലവഴിച്ച പ്രേമചന്ദ്രൻ 2023-24 വർഷത്തെ 2.5 കോടി രൂപ കൂടി കൈപ്പറ്റി.ഏറ്റവും കൂടുതല്‍ ഫണ്ട് തുകയുടെ അടിസ്ഥാനത്തില്‍ ചെലവാക്കിയതും എൻ.കെ പ്രേമചന്ദ്രനാണ്. 10.02 കോടി രൂപ. അനുവദിക്കപ്പെട്ട തുകയുടെ 103.51 ശതമാനമാണ് അദ്ദേഹം ചെലവഴിച്ചിക്കുന്നത്.

Signature-ad

എന്നാല്‍ ഫണ്ട് വിനിയോഗത്തില്‍ ഒന്നാം സ്ഥാനം കൊല്ലം എംപിക്കല്ല. തിരുവനന്തപുരം എംപി ശശി തരൂരാണ് ഫണ്ട് വിനിയോഗത്തില്‍ ഒന്നാം സ്ഥാനത്ത്.അനുവദിച്ച തുകയില്‍ 124.87 ശതമാനമാണ് തരൂര്‍ ചിലവഴിച്ചത്. 8.88 കോടി രൂപ തൻ്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങള്‍ക്കായി അദ്ദേഹം വിനിയോഗിച്ചു.

 

കേരളത്തില്‍ ഏറ്റവും കുറവ് ഫണ്ട് ചെലവാക്കിയ ലോക്സഭാംഗം കെപിസിസി പ്രസിഡൻ്റും കണ്ണൂർ എംപിയായ കെ സുധാകരനാണ്. 4.8575 കോടി രൂപ മാത്രമാണ് സുധാകരൻ തൻ്റെ മണ്ഡലത്തില്‍ വിനിയോഗിച്ചത്. കുറവ് തുക ചെലവാക്കിയതില്‍ രണ്ടാം സ്ഥാനത്ത് പൊന്നാനി എംപി ഇ.ടി.മുഹമ്മദ് ബഷീറാണുള്ളത്. 4.8596 കോടി രൂപയാണ് അദ്ദേഹം ചെലവഴിച്ചത്. ഇടുക്കി എംപി ഡീൻ കുര്യാക്കോസാണ് ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ചത്. 4.9364 കോടി രൂപ.

 

എല്‍ഡിഎഫിൻ്റെ കേരളത്തില്‍ നിന്നുള്ള ഏക എം പി യായ ആലപ്പുഴയില്‍ നിന്നുള്ള എ.എം ആരിഫ് 6.5383 കോടി രൂപ തൻ്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങള്‍ക്ക് വേണ്ടി ചെലവാക്കി. കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും അനുവദിച്ച ഏഴു കോടിയേക്കാള്‍ കൂടുതല്‍ തുക മണ്ഡലത്തില്‍ ചെലവഴിച്ചു. സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 123.45 ശതമാനം തുക രാഹുല്‍ ഗാന്ധി വിനിയോഗിച്ചിട്ടുണ്ട്. എംപി ഫണ്ട് വിനിയോഗത്തില്‍ രണ്ടാം സ്ഥാനമാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. അഞ്ച് വർഷത്തിനിടയില്‍ രണ്ട് എംപിമാരുണ്ടായ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി 5.118 കോടി ചിലവാക്കിയപ്പോള്‍ പകരക്കാരനായെത്തിയ സമദാനി വെറും 53.5 ലക്ഷം രൂപയാണ് ചെലവാക്കിയത്. കുഞ്ഞാലിക്കുട്ടിക്ക് 5 കോടിയും സമദാനിക്ക് 2 കോടിയുമാണ് അനുവദിക്കപ്പെട്ടത്.

കേരളത്തിലെ എംപിമാരും ചെലവഴിച്ച എംപി ഫണ്ടും

  • എംപി അബ്ദുസമദ് സമദാനി (മലപ്പുറം – 53. ലക്ഷം
  • പികെ കുഞ്ഞാലിക്കാട്ടി (മലപ്പുറം) – 5.118 കോടി
  • കെ.സുധാരൻ (കണ്ണൂർ) – 4.8575 കോടി
  • ടി.എൻ.പ്രതാപൻ (തൃശൂർ) – 8.05 കോടി
  • തോമസ് ചാഴിക്കാടൻ (കോട്ടയം)- 7.342 കോടി
  • കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര) – 5.868 കോടി
  • എം.കെ.രാഘവൻ (കോഴിക്കോട്) – 6.078 കോടി
  • ഇ.ടി.മുഹമ്മദ് ബഷീർ (പൊന്നാനി) – 4.859 കോടി
  • ശശി തരൂർ (തിരുവനന്തപുരം) – 8.88 കോടി
  • രമ്യ ഹരിദാസ് (ആലത്തൂർ) – 8.0486
  • കോടി
  • ഹൈബി ഈഡൻ (എറണാകുളം) – 5.578 കോടി
  • അടൂർ പ്രകാശ് (ആറ്റിങ്ങല്‍) – 7. 719 കോടി
  • എ.എം.ആരിഫ്(ആലപ്പുഴ) – 6.5383 കോടി
  • ഡീൻ കുര്യാക്കോസ് (ഇടുക്കി) – 4.9364 കോടി
  • കെ മുരളീധരൻ (വടകര) – 6.619 കോടി
  • ആൻ്റോ ആൻ്റണി (പത്തനംതിട്ട)- 8.4283 കോടി
  • രാജ് മോഹൻ ഉണ്ണിത്താൻ (കാസർഗോഡ്)-7.4655 കോടി
  • എൻ.കെ.പ്രേമചന്ദ്രൻ(കൊല്ലം)- 10.0235 കോടി
  • ബെന്നി ബഹന്നാൻ (ചാലക്കുടി) – 6.5144 കോടി
  • വികെ ശ്രീകണ്ഠൻ (പാലക്കാട്) – 6.8813 കോടി
  • രാഹുല്‍ ഗാന്ധി (വയനാട്) – 8.8782 കോടി

Back to top button
error: