KeralaNEWS

തൃശൂരിൽ എൽഡിഎഫ് തന്നെയെന്ന് ഇന്ത്യ ടിവി സിഎന്‍എക്‌സ് സര്‍വേ

തൃശൂർ: ത്രികോണ പോരാട്ടം നടക്കുന്ന തൃശൂരില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും അതേസമയം കേരളത്തിൽ യുഡിഎഫിനാണ് മുൻതൂക്കമെന്നും ഇന്ത്യ ടിവി സര്‍വേ.
 ബിജെപി ഇത്തവണ വിജയം ഏകദേശം ഉറപ്പിച്ചിരിക്കുന്ന മണ്ഡലമാണ് തൃശൂർ.സുരേഷ് ഗോപിക്ക് വ്യക്തിപരമായ വോട്ടുകള്‍ കൂടി പിടിക്കാനാവുമെന്നണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത്തവണ അതിശക്തമായ പ്രചാരണവുമാണ് തൃശൂര്‍ മണ്ഡലത്തില്‍ അവർ നടത്തുന്നതും.എന്നാൽ തൃശൂരിൽ എൽഡിഎഫ് ജയിക്കുമെന്നാണ് സർവേ. എല്‍ഡിഎഫ് ഇത്തവണ കേരളത്തിൽ ആറ് മുതൽ എട്ട് സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.

അതേസമയം സംസ്ഥാനത്ത് ഇത്തവണയും യുഡിഎഫ് തന്നെ ആധിപത്യം നേടുമെന്നും സര്‍വേ പറയുന്നു പത്ത് മുതൽ പന്ത്രണ്ട് സീറ്റുകള്‍ വരെ യുഡിഎഫ് നേടും.

ദക്ഷിണേന്ത്യയില്‍ ഇന്ത്യ സഖ്യം തന്നെ ആധിപത്യം പുലര്‍ത്തുന്നുവെന്നും സര്‍വേ പറയുന്നു. ആകെയുള്ള 130 സീറ്റുകളില്‍ ഇന്ത്യ സഖ്യം 60 സീറ്റുകള്‍ വരെ നേടും. എന്‍ഡിഎ സഖ്യം 38 സീറ്റുകള്‍ വരെയും നേടും. ഇതിലൊന്നും വരാത്ത വൈഎസ്‌ആര്‍ കോണ്‍ഗ്രസ്, ടിഡിപി, അണ്ണാഡിഎംകെ, മജ്‌ലിസ് പാര്‍ട്ടി എന്നിവര്‍ ബാക്കിയുള്ള 32 സീറ്റുകളും നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.

Signature-ad

 

കര്‍ണാടകയില്‍ ബിജെപി 22 സീറ്റ് വരെ നേടും. ജെഡിഎസ് രണ്ട് സീറ്റും കോണ്‍ഗ്രസ് നാലും സീറ്റും നേടും. ആന്ധ്രപ്രദേശില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് 15 സീറ്റും ടിഡിപി 10 സീറ്റും നേടും. തെലങ്കാനയില്‍ കോണ്‍ഗ്രസ് 9 സീറ്റും, ബിജെപി അഞ്ച് സീറ്റും ബിആര്‍എസ് രണ്ടും മജ്‌ലിസ് പാര്‍ട്ടി ഒരു സീറ്റും നേടുമെന്നും സര്‍വേയില്‍ പ്രവചനമുണ്ട്.

Back to top button
error: