തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് എട്ടുമാസം മുൻപു ചാടി പോയ ഹനുമാൻ കുരങ്ങ് പ്രസവിച്ചു. അഞ്ചുവയസ് പ്രായമുള്ള ഹനുമാൻ കുരങ്ങ് കഴിഞ്ഞ ദിവസമാണ് പെണ്‍കുരങ്ങിന് ജന്മം നല്‍കിയത്.
അമ്മയുടെയും കുട്ടിയുടെയും ആരോഗ്യനില തൃപ്തികരമാണെന്നു മൃഗശാല അധികൃതർ പറഞ്ഞു.
പ്രസവത്തിനു പിന്നാലെ കുരങ്ങിന്‍റെ ആഹാരക്രമത്തിലും മാറ്റം വരുത്തി. രാവിലെ ഒരു നേരമാണ് ആഹാരം. പ്രോട്ടീൻ, കാല്‍സ്യം എന്നിവ കൂടുതലടങ്ങുന്ന ആഹാരമാണ് നല്‍കുന്നത്. അമ്മയെയും കുട്ടിയേയും മൃഗശാല അധികൃതർ നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ ജൂണില്‍ ചാടിപ്പോയ കുരങ്ങിനെ പിടികൂടിയശേഷം ഇണക്കുരങ്ങിനൊപ്പം പ്രത്യേക കൂട്ടില്‍ പാർപ്പിച്ചിരിക്കുകയായിരുന്നു.
തിരുപ്പതിയില്‍ നിന്നാണ് ഇണക്കുരങ്ങുകളെ തിരുവനന്തപുരത്ത് കൊണ്ടുവന്നത്. തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനിടയില്‍ അപ്രതീക്ഷിതമായി ചാടിപ്പോയ കുരുങ്ങിനെ പിന്നീട് ദിവസങ്ങള്‍ക്കു ശേഷമാണു അധികൃത ർക്ക് പിടികൂടാനായത്.