KeralaNEWS

കോട്ടയത്ത് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം; നാല് തമിഴ് സ്ത്രീകൾ അറസ്‌റ്റിൽ

കോട്ടയം:  പള്ളിക്കത്തോട്ടിൽ വീടിനുള്ളില്‍ കടന്ന്  മോഷണം നടത്തിയ  തമിഴ്നാട് സ്വദേശിനികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

 തമിഴ്നാട് തേനി സ്വദേശിനികളായ പൊന്നമ്മാള്‍ ശെല്‍വം (49), അഞ്ജലി.എം (35), നാഗജ്യോതി(22), തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിനിയായ ചിത്ര (28) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ കഴിഞ്ഞദിവസം ആനിക്കാട് ഭാഗത്തുള്ള ആള്‍താമസമില്ലാത്ത വീട്ടില്‍ അടുക്കള വാതില്‍ തള്ളിത്തുറന്ന് അകത്തു കയറി വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന പഴയ കുക്കറുകളും, ഫാനും, ഓട്ടുവിളക്കും,അലുമിനിയം പാത്രങ്ങളും, വയറുകളും മോഷ്ടിക്കുകയായിരുന്നു.

Signature-ad

പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇവരില്‍നിന്ന് മോഷണമുതല്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്‌.ഓ മനോജ് കെ.എനിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.

Back to top button
error: