KeralaNEWS

കഴക്കൂട്ടത്ത് ഐടി ജീവനക്കാരനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ടെക്നോപാർക്കിലെ ഐക്കണ്‍ കമ്ബനിയിലെ ജീവനക്കാരനായ നിഖില്‍ ആന്റണിയാണ് (30) മരിച്ചത്.

എറണാകുളം പുത്തൻവേലിക്കര ഇലന്തിക്കര സ്വദേശിയാണ് നിഖില്‍. തലയില്‍ പ്ലാസ്റ്റിക് കവറിട്ട് കഴുത്തില്‍ വയറിംഗ് ടൈ മുറുക്കിയ നിലയിലാണ് മൃതദേഹം.

Signature-ad

കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഫോറൻസിക് സംഘം എത്തിയ ശേഷം ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിക്കും.

Back to top button
error: