KeralaNEWS

പ്രതിപക്ഷത്ത് ഇരിക്കാൻ എംപി വേണോ ഭരണപക്ഷത്തെ എംപി വേണോ എന്നാണ് ജനം നോക്കേണ്ടത്: വി മുരളീധരൻ

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്ത് ഇരിക്കാൻ എംപി വേണോ ഭരണപക്ഷത്തെ എംപി വേണോ എന്നതാണ് ജനങ്ങള്‍ നോക്കേണ്ടതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ.

താൻ സ്ഥാനാര്‍ത്ഥിയാകുന്ന ആറ്റിങ്ങല്‍ കേരളത്തില്‍ ബിജെപിക്ക് ഏറ്റവും ജയസാധ്യതയുള്ള മണ്ഡലമാണ്. ജയിച്ചാല്‍ താൻ കേന്ദ്രമന്ത്രി ആകുമോ എന്ന് പ്രധാനമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

വ്യക്തിപരമായ മേന്മയല്ല, കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു എന്നതാണ് ആറ്റിങ്ങലിലെ തന്റെ വിജയ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി ഒന്നും കാണാതെ പറഞ്ഞതല്ല. എത്ര സീറ്റ് കിട്ടും എന്നു ഞാൻ പ്രവചിക്കുന്നില്ല. പിസി ജോർജിന്റെ പരാതി പരിഹരിക്കാൻ നടപടി ഉണ്ടാകും. പിസി ജോര്‍ജ്ജ് പറഞ്ഞത് താൻ കേട്ടിട്ടില്ല. ആർക്കെങ്കിലും സ്ഥാനാർഥി നിർണയത്തില്‍ പരാതി ഉണ്ടെങ്കില്‍ അത് പരിഹരിച്ച്‌ പാര്‍ട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: