KeralaNEWS

പെട്ടി ഒ‍ാട്ടോയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരണപ്പെട്ടു 

പാറശ്ശാല: പെട്ടി ഒ‍ാട്ടോ കെഎസ്ആർടിസി ബസിനു മുന്നിലേക്ക് ഇടിച്ചു കയറി അപകടം.

ഇന്നലെ ഉച്ചയ്ക്കു 2.45ഓടെ കാക്കറവിളക്കു സമീപം ആയിരുന്നു അപകടം.

എതിർദിശയില്‍ നിന്നെത്തിയ ഒ‍ാട്ടോ പെട്ടെന്ന് വെട്ടി തിരിഞ്ഞു ബസിനു മുന്നിലേക്ക് കയറിയാണ് അപകടമുണ്ടായത്.

Signature-ad

ബ്രേക്കിട്ടതുമൂലം മൂലം മുന്നിലെ സീറ്റുകളിലും വശത്തെ കമ്ബികളിലും ഇടിച്ച്‌ ബസിലെ പല യാത്രക്കാർക്കുംം പരുക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഒ‍ാട്ടോ പൂർണമായി തകർന്നു. ബസിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. ഒ‍ാട്ടോഡ്രൈവർ മുഹമ്മദ് സിജിൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

Back to top button
error: