KeralaNEWS

‘മോദി ഗ്യാരണ്ടി’യില്‍ വിജയം ഉറപ്പ്, അച്ഛനോട് സംസാരിച്ചിട്ടില്ല: അനില്‍ ആന്‍റണി

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നപ്പോള്‍ കേരളത്തിൽ 12 മണ്ഡലങ്ങളിൽ ചിതം തെളിഞ്ഞു.

അതില്‍ ഏറ്റവും ശ്രദ്ധ നേടുന്നത് പത്തനംതിട്ട മണ്ഡലമാണ്. മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനില്‍ ആന്‍റണിയാണ് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി.

‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവം ഒന്ന് കൊണ്ട് മാത്രമാണ് ബിജെപിയില്‍ ചേർന്നത്. സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല. പത്തനംതിട്ടയില്‍ സ്ഥാനാർത്ഥി ആകുന്നു എന്നത് ഇപ്പോള്‍ പ്രഖ്യാപനം വന്നപ്പോള്‍ മാത്രമാണ് അറിയുന്നത്. ജയത്തിനായി പരിശ്രമിക്കും. ജയം ഉറപ്പാണ്. മറ്റ് മുന്നണികളിലെ സ്ഥാനാർത്ഥികള്‍ എത്ര ശക്തരാണെങ്കിലും കേരളത്തില്‍ ഇപ്പോള്‍ ബിജെപിക്ക് അനുകൂല തരംഗമാണ്. അത് പത്തനംതിട്ടയിലും ഫലം കാണും. മോദിജിയുടെ ഗ്യാരണ്ടി ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു. 400-ല്‍ അധികം സീറ്റുകള്‍ ബിജെപി ഈ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് നിന്ന് നേടും. കേരളത്തിലും ആ കുതിപ്പ് ഉണ്ടാകും. ബിജെപിക്ക് വമ്ബിച്ച വിജയമുണ്ടാകും. സ്ഥാനാർത്ഥിത്വത്തെക്കുറിച്ച്‌ പിതാവ് എ കെ ആന്‍റണിയോട് സംസാരിച്ചിട്ടില്ല. എങ്ങനെയാകും പ്രതികരണം എന്ന് അറിയില്ല’. അനില്‍ ആന്‍റണി പറഞ്ഞു.

Signature-ad

കേരളത്തിലെ 12 സീറ്റിന് പുറമെ ഉത്തർപ്രദേശ് 51, പശ്ചിമ ബംഗാള്‍ 20, മധ്യപ്രദേശ് 24, ഗുജറാത്ത് 15, രാജസ്ഥാൻ 15, , തെലങ്കാന 9, അസം 11, ജാർഖണ്ഡ് 11, ഛത്തീസ്ഗഡ് 11, ഡല്‍ഹി 5, ജമ്മു കശ്മീർ 2, ഉത്തരാഖണ്ഡ് 3, അരുണാചല്‍ പ്രദേശ് 2, ഗോവ 1, ത്രിപുര 1, ആൻഡമാൻ നിക്കോബാർ 1, ദമാൻ ദിയു 1 സീറ്റുകളിലാണ് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

50 വയസ്സിന് താഴെയുള്ള 47 സ്ഥാനാര്‍ത്ഥികള്‍ ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചു. 28 വനിതകള്‍, 27 പട്ടികജാതി, 18 പട്ടിക വര്‍ഗ സ്ഥാനാര്‍ത്ഥികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. 57 ഒബിസി സ്ഥാനാര്‍ത്ഥികളും ആദ്യപട്ടികയില്‍ ഉണ്ട്.

Back to top button
error: