IndiaNEWS

ഉത്തർപ്രദേശിൽ കുത്തിവയ്പ്പിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം

ലക്നൗ: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിക്ക് കുത്തിവയ്പ്പിന് പിന്നാലെ മരണം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം.

32കാരിയായ യുവതിയെ വയറുവേദനയെ തുടര്‍ന്നാണ് ബന്ധുക്കള്‍ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചത്. ഇതിന് പിന്നാലെ ഡോക്ടർ കുത്തിവയ്ക്കുകയും   കുത്തിവയ്പ്പിന് പിന്നാലെ യുവതിയുടെ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു.

Signature-ad

സംഭവത്തില്‍ പൊലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി 304 എ പ്രകാരം ഡോ.അവ്നീഷ്, ഇയാളുടെ സഹായികളായ പ്രിയങ്ക, അജയ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Back to top button
error: