പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ സ്ഥാനാർഥിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന്‍റെ ഭാഗമായി ചെറിയ നീക്കങ്ങള്‍ നടത്തിയിരുന്നുവെന്നും ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ താൻ ലോകത്താരോടും തന്നെ സ്ഥാനാർഥിയാക്കാൻ ആവശ്യപ്പെട്ടിട്ടില്ല. താൻ പത്തനംതിട്ടയില്‍നിന്നു മത്സരിക്കണമെന്ന് എൻഡിഎയുടെ നേതാക്കള്‍ ആഗ്രഹിച്ചിരുന്നു. അവർ ഇക്കാര്യം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് താൻ സ്ഥാനാർഥിയാകുമെന്ന് പ്രചരിച്ചത്. അങ്ങനെ ഉണ്ടായപ്പോള്‍ താനും ആഗ്രഹിച്ചിരുന്നുവെന്നും പി.സി തുറന്നു പറഞ്ഞു.
താൻ പത്തനംതിട്ടിയില്‍ സ്ഥാനർഥിയാകരുതെന്ന് ആഗ്രഹിച്ചത് വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയുമാണ്. എനിക്ക് സീറ്റ് വേണ്ട. എന്നാൽ എൻഡിഎ സ്ഥാനാർഥി അനില്‍ ആന്‍റണിയെ പത്തനംതിട്ടയില്‍ അറിയുന്നവർ ഇല്ല. എല്ലാവരെയും പരിചയപ്പെടുത്തി എടുക്കണം. ഓട്ടം കൂടുതല്‍ വേണ്ടിവരും.
സ്ഥാനാർഥിയായിരുന്നെങ്കിൽ താൻ ഓടുന്നതിനേക്കാള്‍ കൂടുതല്‍ ഓടിയാല്‍ മാത്രമേ അനിലിനെ മണ്ഡലത്തിൽ പരിചയപ്പെടുന്നതാൻ സാധിക്കു. അങ്ങനെ ഒരു പ്രശ്നമുണ്ട്.വിജയം കണ്ടറിയാം -പ സിജോർജ് കൂട്ടിച്ചേർത്തു.