റാഞ്ചി: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ ട്രിപ്പ് പോവുകയായിരുന്ന സ്പാനിഷ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു.ഝാര്‍ഖണ്ഡിലെ ദുംക ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
സംഭവത്തിൽ. മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.ദമ്ബതികള്‍ ദുംകയിലെ കുഞ്ചി ഗ്രാമത്തില്‍ ടെൻ്റില്‍ ക്യാമ്ബ് ചെയ്യുകയായിരുന്നുവെന്നാണ് വിവരം. എട്ടു മുതല്‍ 10 വരെ പുരുഷന്മാര് സംഘത്തിലുണ്ടായിരുന്നുവെന്നും മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.
ബംഗ്ലാദേശില്‍ നിന്ന് ഇരുചക്രവാഹനത്തിലാണ് ഇരുവരും ദുംകയിലെത്തിയത്. ബിഹാർ വഴി നേപ്പാളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവര്‍.ഭര്‍ത്താവിനെ മര്‍ദിച്ച ശേഷം സംഘം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
യുവതിയെ ദുംകയിലെ ഫുലോ ജനോ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
ടൂറിസ്റ്റ് വിസയിലാണ് യുവതിയും ഭർത്താവും ഇന്ത്യയിലെത്തിയത്. ഏഷ്യ കേന്ദ്രീകരിച്ച് മെഗാ യാത്രയിലായിരുന്നു ദമ്ബതികള്‍. സ്പാനിഷ് യുവതി ഇപ്പോള്‍ സരായാഹത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററിൽ (സിഎച്ച്സി) ചികിത്സയിലാണ്.