തിരുവനന്തപുരം: തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥിയായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു.
എല്‍ഡിഎഫ് സ്ഥാനാർഥിയായി പന്ന്യൻ രവീന്ദ്രനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു കോണ്‍ഗ്രസ് സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും കൂടുതല്‍ സാധ്യത സിറ്റിംഗ് എംപി ശശി തരൂരിന് തന്നെയാണ്. ഇതോടെയാണ് തിരുവനന്തപുരത്ത് കേന്ദ്ര നേതാവിനെ തന്നെ മത്സരരംഗത്തിറക്കാൻ ബിജെപി തീരുമാനം.
അതേസമയം ഇന്ന് പ്രഖ്യാപിച്ച ബിജെപി യുടെ ആദ്യ പട്ടികയില്‍ നരേന്ദ്ര മോദി, രാജ് നാഥ് സിംഗ്, അമിത് ഷാ, ബൻസുരി സ്വരാജ്, അക്ഷയ് കുമാർ, കങ്കണ റണോട്ട്, യുവരാജ് സിംഗ്, കപില്‍ മിശ്ര, സതീഷ് പൂനിയ, ശിവരാജ് സിംഗ് ചൗഹാൻ, ദിനേശ് ശർമ്മ, അണ്ണാമലൈ, ത്രിവേന്ദ്ര റാവത്ത്, സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവരാണുള്ളത്.