IndiaNEWS

മുന്‍ പ്രീമിയര്‍ ലീഗ് താരം ജോസ് ഇഗ്‌നാസിയോ ഇസ്ലാം സ്വീകരിച്ചു

മാഡ്രിഡ്: സ്പാനിഷുകാരനായ മുന്‍ പ്രീമിയര്‍ ലീഗ് താരം ജോസ് ഇഗ്‌നാസിയോ പെലെറ്റീറോ റമല്ലോ എന്ന ജോട്ട ഇസ്ലാം സ്വീകരിച്ചു.

32 കാരനായ ജോട്ട തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 11 വര്‍ഷമായി ഇസ്ലാമിനെ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും കുവൈത്തി ബാസ്‌ക്കറ്റ് ബോള്‍ താരവും സുഹൃത്തുമായ ഫൈസല്‍ ബുറെസ്ലിയില്‍നിന്നാണ് ഇസ്ലാമിനെ കുറിച്ച്‌ കൂുടതല്‍ പഠിച്ചതെന്നും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ഇസ്ലാം സ്വീകരിക്കാനുള്ള കലിമ (സത്യസാക്ഷ്യം) അദ്ദേഹം വിഡിയോയില്‍ ആവര്‍ത്തിച്ച്‌ ഉച്ചരിക്കുകയും ചെയ്തു. ഫൈസലിന്റെ വസതിയില്‍ നടന്ന ഇസ്ലാം ആശ്ലേശ ചടങ്ങില്‍ ജോട്ട കേക്ക് മുറിക്കുന്നതും സുഹൃത്തുക്കള്‍ ‘ഇസ്ലാമിലേക്ക് സ്വാഗതം’ എന്ന് പറഞ്ഞ് താരത്തിന് കൊടുക്കുന്നതും കാണാം.

Signature-ad

2021ല്‍ വിരമിക്കുന്നത് വരെ താരം ഫുട്‌ബോളില്‍ സജീവമായുണ്ടായിരുന്നു. 2010ല്‍ സെല്‍ത്തയിലൂടെയാണ് അരങ്ങേറ്റം. തുടര്‍ന്ന് റിയല്‍ മഡ്രിഡ് റിസര്‍വ് ടീമിലും കളിച്ച അദ്ദേഹം ബ്രെന്‍ഫോഡ്, ബ്രിമിങ്ഹാം സിറ്റി, ആസ്റ്റന്‍ വില്ല എന്നിവയ്ക്ക് വേണ്ടിയും പന്ത് തട്ടി. പ്രീമിയര്‍ ലീഗ് ക്ലബ്ബായ ബ്രെന്‍ഫോഡിന് വേണ്ടിയാണ് കൂടുതല്‍ മത്സരങ്ങള്‍ കളിച്ചത്. ക്ലബ്ബിന് വേണ്ടി 69 മത്സരങ്ങളില്‍നിന്നായി 23 ഗോളുകളും കണ്ടെത്തി.

Back to top button
error: