നെടുമുടി പൂപ്പള്ളി ജങ്‌ഷനിലെ ഷോപ്പിങ് കോംപ്ലക്‌സ് ഉടമ നെടുമുടി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ മോഹനവിലാസം അമൃതകുമാര്‍ (67), എറണാകുളം അരയങ്കാവ് കല്ലേറ്റികരി കണ്ടക്കാട് വീട്ടില്‍ ജിബിന്‍ സണ്ണി (20), കോട്ടയം ഓണംതുരുത്ത് വളച്ചേല്‍ വീട്ടില്‍ ആന്റണി ജോയ് (33) എന്നിവരെയാണ് നെടുമുടി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ചൊവ്വാഴ്‌ച രാത്രി എ.പി. 39 എസ്.ജി 0976 രജിസ്‌റ്റര്‍ നമ്ബറിലുള്ള കാറില്‍ വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 1.925 കിലോ കഞ്ചാവ് മാത്തൂര്‍ ക്ഷേത്രത്തിനു സമീപം അമൃതകുമാറിന്റെ ഉടമസ്‌ഥതയിലുള്ള കൃഷിയിടത്തില്‍നിന്ന് പിടികൂടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
നെടുമുടി എസ്.ഐ ഉണ്ണികൃഷ്‌ണന്‍, എസ്.ഐ. സാധുലാല്‍, എസ്.ഐ.സുധി, ജി.എസ്.ഐ. ജലജകുമാരി, എസ്.സി.പി.ഒ. ജോബി, സി.പി.ഒമാരായ സനോജ്, വിജു കെ. വിന്‍സെന്റ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. രാമങ്കരി കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്‌തു.