IndiaNEWS

ജാർഖണ്ഡ് ട്രെയിൻ അപകടത്തിൽ 12 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

    ജാർഖണ്ഡിൽ ട്രെയിനിടിച്ച് 12 പേർ മരിച്ചു. ജംതാര ജില്ലയിലെ കൽജാരിയ എന്ന സ്ഥലത്താണ് അപകടം. ട്രെയിനിൽ തീപിടിത്തമുണ്ടായി എന്ന് കരുതി അംഗ എക്‌സ്പ്രസ് കലജാരിയ റെയിൽവേ സ്റ്റേഷന് സമീപം നിർത്തി. റെയിൽവേ ട്രാക്കിന് അരികിൽ നിന്ന് പൊടി ഉയരുന്നത് കണ്ട ലോക്കോ പൈലറ്റ്  തീപിടിത്തമുണ്ടായെന്ന് കരുതിയാണ് ട്രെയിൻ നിർത്തിയത്, ഇതോടെ യാത്രക്കാർ പാളത്തിലേയ്ക്ക് എടുത്തു ചാടുകയായിരുന്നു. ഈ സമയം, രണ്ടാം പാളത്തിലൂടെ വന്ന  ഝഝാ-അസൻസോൾ മെമു യാത്രക്കാരുടെ മുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബുധൻ വൈകിട്ടാണ് സംഭവം. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്

നിരവധിപേർക്കു പരുക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. റെയിൽവേ അധികൃതരും പ്രദേശവാസികളും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.

Signature-ad

സംഭവസ്ഥലത്ത് മെഡിക്കല്‍ സംഘവും ആംബുലന്‍സും എത്തിച്ചേര്‍ന്നതായി ജംതാര ഡെപ്യൂട്ടി കമ്മിഷണര്‍ പറ‌ഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെയും മരിച്ചവരെയും കുറിച്ച് കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെന്ന് ഡെപ്യൂട്ടി  പൊലീസ് കമ്മിഷണര്‍ അറിയിച്ചു. ഭാഗല്‍പുരിലേക്ക് പോകുകയായിരുന്ന അംഗ എക്സ്പ്രസില്‍ യാത്ര ചെയ്തവരാണ് അപകടത്തില്‍പ്പെട്ടത്.

റെയില്‍വേ അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

Back to top button
error: