പത്തനംതിട്ട: സ്കൂട്ടറില്‍ യാത്ര ചെയ്യവെ കനാലില്‍ വീണ് വയോധികന് മരിച്ചു.അടൂർ അറുകാലിക്കല്‍ പടിഞ്ഞാറ് പ്രീയാ ഭവനില്‍ മുരളീധരന് നായര്‍ (67) ആണ് മരിച്ചത്.
ഇന്നലെ രാത്രി 8.30 ന് കെ.ഐ.പി കനാലിന്റെ അറുകാലിക്കല്‍ ഭാഗത്താണ് അപകടം. മുരളീധരന് നായര്‍ സ്കൂട്ടറില്‍ യാത്ര ചെയ്യവെ അബദ്ധത്തില്‍ കനാലില്‍ വീഴുകയായിരുന്നു.
വെള്ളത്തില്‍ മുങ്ങിയ ഇദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: രാധാമണി. മക്കള്‍: പ്രദീപ് ആര്. നായര്‍, പ്രിയ. മരുമക്കള്‍: ഉണ്ണികൃഷ്ണന്, ശ്രീലക്ഷ്മി.