Lead NewsNEWS

ജയില്‍ ടൂറിസം നടപ്പാക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

ഞ്ചാരികള്‍ക്കായി ജയില്‍ ടൂറിസം നടപ്പാക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ജനുവരി 26ന് തുടക്കമിടാനൊരുങ്ങുന്ന പദ്ധതി പൂനെയിലെ യേര്‍വാഡ ജയിലിലാവും ആരംഭിക്കുക. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ഉപമുഖ്യമന്ത്രി അജിത് പവാറും ചേര്‍ന്നാവും പദ്ധതി ഉദ്ഘാടനം ചെയ്യുക.

വിദ്യാര്‍ഥികള്‍, സാധാരണക്കാരായ സ്ത്രീ പുരുഷന്മാര്‍ എന്നിവര്‍ക്ക് ജയിലിലെ അനുഭവങ്ങളും സംഭവങ്ങളും അറിയാനുള്ള അവസരമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ഒരുക്കുന്നത്. ഇതിനായി ജയിലിലെ ചില പ്രത്യേക കോംപ്ലക്‌സുകളും തെരഞ്ഞെടുത്തിട്ടുള്ളതായി ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വിശദമാക്കുന്നു. മഹാരാഷ്ട്രയുടേയും ഇന്ത്യയുടേയും ചരിത്രത്തില്‍ ഇടം നേടിയ ജയിലാണ് പൂനെയിലെ യേര്‍വാഡ ജയില്‍. മാത്രമല്ല സ്വാതന്ത്ര്യ സമര സേനാനികള്‍ അടക്കം നിരവധി പ്രമുഖരാണ് യേര്‍വാഡ ജയിലില്‍ കഴിഞ്ഞിട്ടുള്ളത്.

Signature-ad

2019ല്‍ സമാനമായ പദ്ധതി ദില്ലിയിലെ തീഹാര്‍ ജയിലും ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതിക്ക് ഇതുവരെ തുടക്കമായിട്ടില്ല. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ജയിലുകളിലൊന്നാണ് തീഹാര്‍ ജയില്‍.

Back to top button
error: